വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരിക്ക്

പത്തുമല കശ്‌മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്. ഷാജിയെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Senior Reporter, Malabar News
elephant-died
Representational image

കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പത്തുമല കശ്‌മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്.

ഷാജിയെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെ ഇരുവരും ജോലിക്ക് പോകുന്നതിനിടെ കള്ളാടി ചൂണ്ടിയിൽ വെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്‌കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നു എന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ജെസ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഷാജി. രണ്ടാഴ്‌ച മുൻപ് ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE