മന്ത്രി ഒജെ. ജനീഷിന് വിരുന്നൊരുക്കി; മുതിർന്ന അംഗത്തെ പുറത്താക്കി സിപിഐ

സിപിഐയിലെ മുതിർന്ന അംഗവും പ്രാദേശിക നേതാവുമായ പിഎസ്. അബ്‍ദുൽ റഹ്‌മാനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

By Senior Reporter, Malabar News
Minister OJ Janeesh
ഒജെ. ജനീഷ്

തൃശൂർ: മന്ത്രി ഒജെ. ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ സിപിഐയിലെ മുതിർന്ന അംഗവും പ്രാദേശിക നേതാവുമായ പിഎസ്. അബ്‍ദുൽ റഹ്‌മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റേതാണ് നടപടി.

ജനീഷ് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചത് സംബന്ധിച്ച് ആരോപണ മുനയിലായിരുന്നു അബ്‍ദുൽ റഹ്‌മാൻ. ജനീഷുമായി തിരഞ്ഞെടുപ്പ് സമയത്ത് ചർച്ച നടത്തിയെന്ന ആരോപണവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്‌ചാത്തലത്തിലാണ്‌ നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെജി. ശിവാനന്ദൻ പ്രതികരിച്ചു.

സിപിഐയുടെ സാധാരണ അംഗം മാത്രമാണ് അബ്‌ദുൽ റഹ്‌മാനെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്‌ദുൽ റഹ്‌മാൻ പറഞ്ഞു. 50 വർഷത്തോളം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് 27ന് മന്ത്രിക്ക് ഭക്ഷണം നൽകിയതെന്നും അതിൽ മറ്റു രാഷ്‌ട്രീയങ്ങളില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read| ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE