തണ്ണിമത്തൻ മുറിച്ച് പിറന്നാളാഘോഷം; അധ്യാപകർ ആക്രമിച്ചെന്ന പരാതിയുമായി വിദ്യാർഥി

By Team Member, Malabar News
Complaint Against Teacher Who Beats Student For Birthday Celebration In School
Ajwa Travels

പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

കൂട്ടുകാരിയുടെ പിറന്നാൾ ദിവസം സ്‌കൂളിൽ വച്ച് തണ്ണിമത്തൻ മുറിച്ച് ആഘോഷിച്ചതായും, പിന്നാലെ ഈ പരിപാടിയുടെ പേരിൽ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ അധ്യാപകർ വളഞ്ഞിട്ട് മർദ്ദിച്ചതായും വിദ്യാർഥി വ്യക്‌തമാക്കി. അതേസമയം ഇനി വിശ്വാസത്തോടെ മകനെ സ്‌കൂളിലേക്ക് പറഞ്ഞയക്കാൻ കഴിയില്ലെന്നും, എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതിനാൽ നിയമപരമായ സഹായം വേണമെന്നുമാണ് കുട്ടിയുടെ അമ്മ വ്യക്‌തമാക്കുന്നത്‌.

എന്നാൽ കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ വ്യക്‌തമാക്കുന്നത്‌. ഇതിലൂടെ സ്‌കൂളിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE