കോടിയേരി: മീത്തൽ വയൽ മുത്തപ്പൻ ബസ് സ്റ്റോപ്പ് റോഡ് വെട്ടിക്കീറി ഗതാഗത തടസമുണ്ടാക്കിയതായി പരാതി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് പരാതി. റീ ടാറിങ് നടത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്. 300 മീറ്ററോളം റോഡാണ് ഗതാഗത യോഗ്യമല്ലാത്തത്. ഇതുവഴി വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം വരുത്തിവെക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. കരാറുകാരന്റെ അനാസ്ഥയാണ് റോഡ് പ്രവർത്തി വൈകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് റോഡിലെ ടാറിങ് ഇളക്കിമാറ്റിയത്. റോഡ് പ്രവർത്തി ഉടനെ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Also Read: നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും





































