കോട്ടയം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍ വീട്ടില്‍ ഹരികൃഷ്‍ണന്‍ (39) ആണ് കൊല്ലപ്പെട്ടത്. പുതപ്പള്ളി സ്‌നേഹജാലം കോളനിയിൽ ആയിരുന്നു സംഭവം.
വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയാണ് ഹരികൃഷ്‍ണന് കുത്തേറ്റത്. ഉടൻ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുകൂടിയായ ജോമോന്‍ എന്നയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോമോന്റെ വിവാഹ വാര്‍ഷിക ആഘോഷം ഭാര്യ വീട്ടില്‍വെച്ച് നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജോമോന്‍ ഭാര്യാ മാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് ഹരികൃഷ്‌ണനുമായി വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായതെന്ന് പോലീസ് പറയുന്നു.
ജോമോനെ ചോദ്യം ചെയ്‌ത് വരികയാണെന്നും പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാകൂയെന്നും പോലീസ് അറിയിച്ചു.
Most Read: വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ






































