തിരുവനന്തപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിയിലേക്ക് ശിവദാസന്‍ നായരെ തിരികെ എടുക്കാനും കെപിസിസി തീരുമാനിച്ചു.
ഡിസിസി പ്രസിഡണ്ടുമാരുടെ പുതിയ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തെ വിമര്‍ശിച്ച് കെ ശിവദാസന്‍ നിയര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ശിവദാസന്‍ നായരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്.
എന്നാൽ ഖേദപ്രകടനം നടത്തിയതോടെ നടപടി റദ്ദാക്കുകയായിരുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്‌തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.
Most Read: ചന്ദ്രിക കള്ളപ്പണ കേസ്; ഇന്ന് ഹാജരാകില്ലെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു