തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയായി ബേപ്പൂർ മണ്ഡലത്തിൽ മൽസരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തെ, മണ്ഡലത്തിലെ പ്രമുഖരെ നേരിട്ട് കണ്ട് അൻവർ പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിനെ നിർത്തി ശക്തമായ മൽസരം നടത്താമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ഭരണവിരുദ്ധ വികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂരെന്നും കോൺഗ്രസ് വിലയിരുത്തുന്നു. മുന്നണി ധാരണാപ്രകാരം ബേപ്പൂർ മാത്രമാകും തൃണമൂലിന് നൽകുക. മന്ത്രി പിഎ. മുഹമ്മദ് റിയാസാണ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. റിയാസ് വീണ്ടും പോരിനിറങ്ങിയാൽ സംസ്ഥാനം ഉറ്റുനോക്കുന്ന മൽസരം നടക്കുന്ന മണ്ഡലമായി ബേപ്പൂർ മാറും.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































