തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30 ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നിശ്‌ചയിച്ചിട്ടുള്ളത്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടത്തും. സംസ്‌ഥാനത്തെ ആറ് കോർപറേഷനുകളിൽ കണ്ണൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്‌ഥാനം വനിതകൾക്കാണ് സംവരണം ചെയ്‌തിട്ടുള്ളത്.
തിരുവനന്തപുരം നിയുക്‌ത മേയർ വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു ആശംസകൾ നേർന്നു. തിരുവനന്തപുരം കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. അതേസമയം, കോൺഗ്രസ് വിമതനായി പൗണ്ടുകടവിൽ മൽസരിച്ച് വിജയിച്ച സ്വതന്ത്രൻ സുധീഷ് കുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്ന് സുധീഷ് കുമാർ അറിയിച്ചു. മറ്റൊരു സ്വന്തന്ത്രനായ പാറ്റൂർ രാധാകൃഷ്‍ണൻ ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ വികെ മിനിമോൾ മേയർ പദവി ഉറപ്പിച്ചു. അംബിക സുദർശനാണ് എൽഡിഎഫിന്റെ മേയർ സ്‌ഥാനാർഥി. പ്രിയ പ്രശാന്താണ് എൻഡിഎയുടെ മേയർ സ്‌ഥാനാർഥി.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































