തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്.
തിരുവനന്തപുരത്ത് സ്വാതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫ് ആദ്യമായി ഭരണം പിടിച്ച കൊല്ലം കോർപറേഷനിൽ എകെ ഹഫീസ് മേയറായി. തൃശൂരിൽ നിജി ജസ്റ്റിൻ (യുഡിഎഫ്), കൊച്ചിയിൽ വികെ മിനിമോൾ (യുഡിഎഫ്), കണ്ണൂരിൽ പി.ഇന്ദിര (യുഡിഎഫ്), കോഴിക്കോട്ട് ഒ. സദാശിവൻ (എൽഡിഎഫ്) എന്നിവർ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടെടുപ്പിന് തൊട്ടുമുമ്പായി ബിജെപി കൗൺസിലർമാർ ബിജെപി പേര് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗൺസിലർ എസ്പി ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടർ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്ടർ അനുകുമാരി പറഞ്ഞു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































