ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 35 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. നിലവിൽ ഒരിടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും രോഗബാധിതരുടെ എണ്ണം 20,000ന് മുകളിൽ റിപ്പോർട് ചെയ്യുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരുടെ എണ്ണം 10,000ൽ താഴെയാണ്. 8,949 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി ഉണ്ടായത്. കൂടാതെ 406 പേർ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 98.32 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 1,04,781 ആയും ഉയർന്നു.
ഒമൈക്രോൺ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധന രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. 1,431 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മഹാരാഷ്‌ട്രയിലാണ്. 454 പേർക്കാണ് മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കൂടാതെ ഡെൽഹിയിൽ രോഗബാധിതരുടെ എണ്ണം 351 ആയും ഉയർന്നു.
Read also: കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്