ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ വരുന്ന 10 ദിവസത്തേയ്‌ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ.
പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവില്‍ വിമാനത്താവളങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 29നും ജനുവരി 8നും ഇടയ്‌ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണം.
യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്‌ച 2366 പേര്‍ക്ക് രോഗം റിപ്പോട് ചെയ്‌തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്‌ഥിരീകരിക്കുകയും ചെയ്‌തു.
Read Also: സമരം ശക്‌തമാക്കാൻ ഡോക്‌ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെജിഎംഒഎ