കണ്ണൂർ: ജില്ലയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന അർബുദ രോഗി മരിച്ചു. കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ് (77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് കോവിഡും സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇന്ന് ജില്ലയിൽ 332 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഇതിൽ 283 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 153 പേർ രോഗമുക്‌തി നേടി.
Malabar News: വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്‍ട്ര ബധിരവാരം ആചരിച്ചു
അതേസമയം, സംസ്ഥാനത്ത് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌ത ദിനമാണ് ഇന്ന്. 7445 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6965ഉം സമ്പർക്ക രോഗികളാണ്, 3391 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.