വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്‍ട്ര ബധിരവാരം ആചരിച്ചു

By Desk Reporter, Malabar News
IWD-Official-Logo_Malabar News
INTERNATIONAL WEEK OF THE DEAF LOGO
Ajwa Travels

മലപ്പുറം: അന്താരാഷ്‍ട്ര ബധിരവാരത്തോട് അനുബന്ധിച്ച് ‘വളരാം പരിമിതികള്‍ക്കപ്പുറം’ എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സെപ്‌തംബർ 20 മുതല്‍ 27 വരെ വെർച്ച്വൽ ക്യാംപ് നടന്നു. പ്രത്യേകം രജിസ്‌റ്റർ ചെയത 620 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. Fuerza 2020 എന്ന ഈ ക്യാംപിൽ ഭിന്നശേഷി മേഖലയിലെ വിദഗ്‌ധർ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ള പ്രതിഭകളെ പരിചയപ്പെടുത്താനും രക്ഷിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും പരിപാടിയിൽ അവസരം ഉണ്ടായിരുന്നു.

പഠനം, പരിചരണം, പ്രചോദനം, ആരോഗ്യം, ചികിൽസാ രീതികള്‍ തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. വര്‍ണ്ണകടലാസ് കൊണ്ട് പൂക്കള്‍ നിര്‍മ്മാണം, ഹാന്‍ഡ് പ്രിന്റിംഗ് ഡിസൈനിംഗ്‌, കളറിംഗ്, ലീഫ് ആര്‍ട്ട്, ചിരട്ട ഉപയോഗിച്ചുള്ള ഡിസൈനിംഗ്, പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള കൗതുകവസ്‌തു നിര്‍മ്മാണം, കളിമണ്‍രൂപങ്ങളുടെ നിര്‍മ്മാണം എന്നിവക്കുള്ള പരിശീലനവും നല്‍കി. പേപ്പറും, കളറും, ഇലയും, പ്‌ളാസ്റ്റിക് കുപ്പിയും, കളിമണ്ണും,ചിരട്ടയും ഉപയോഗിച്ചുള്ള ബധിര വിദ്യാര്‍ത്ഥികളുടെ തൽസമയ നിർമ്മാണവും ശ്രദ്ധയാകര്‍ഷിച്ചു. ഹാന്‍ഡി ക്രാഫ്റ്റ് നിര്‍മാണ പരിശീലനത്തിന് അനസ് പടപ്പറമ്പ്, കാലിഗ്രഫി വര്‍ക്ക്‌ഷോപ്പിന് അന്‍ഫസ് വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന ഏബ്ള്‍ ഫെസ്‌റ്റോട്‌ കൂടി പരിപാടി സമാപിച്ചു.

സമാപന സമ്മേളനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ കേരള വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്‌തു. ഡോ. എ.ബി മൊയിദീൻ (മൈനോറിറ്റി ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്റ്റർ), കൃഷ്‌ണ മൂര്‍ത്തി (ജില്ലാ സാമൂഹിക സുരക്ഷാ ഓഫീസര്‍, മലപ്പുറം), ഡോ. ബുഷ്‌റ (ആയുര്‍വേദ റിസേര്‍ച്ച് ഫോര്‍ മെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടക്കല്‍) ഡോ. ജിതിന്‍ .കെ (സി.ആര്‍.സി, കോഴിക്കോട്), ഡോ. റഹീമുദ്ധീന്‍ (സി.ഡി.എം.ആര്‍.പി), സിനില്‍ ദാസ് പൂക്കോട്ട് (നാഷണല്‍ ട്രസ്‌റ്റ്‌), ഗോപി രാജ് പി.വി (സി.ആര്‍.സി കോഴിക്കോട്), സുധീര്‍ (കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറം), നസ്‌റിയ (റഹ്‍മാനിയ്യ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്പ്ഡ്), തോമസ് പി.ഡി നിലമ്പൂര്‍, അന്‍സാര്‍ എം (എ.കെ.ജി ഹോസ്‌പിറ്റൽ), സൈനുല്‍ ആബിദ് (അഡല്‍ ടിങ്കര്‍ ലാബ്), ഡോ. കെ.മുസ്‌തഫ (മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി), മഅ്ദിന്‍ ഏബ്ള്‍വേള്‍ഡ് സി.ഒ.ഒ മുഹമ്മദ് ഹസ്‌റത്ത്,‌ മഅ്ദിന്‍ ലൈഫ്‌ഷോര്‍ ഡയറക്റ്റർ മുര്‍ഷിദ് കുട്ടേരി, ഫായിസ് പറക്കാട്ട്, സഞ്‌ജു ഹുസൈന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Must Read: കർഷകരെ അടിമകളാക്കാൻ ​ഗൂഢാലോചന; രൺദീപ് സിം​ഗ് സുർജേവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE