ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്; കമ്മീഷണറുടെ ഉത്തരവ് സ്വാഗതാർഹം

By Desk Reporter, Malabar News
Disability Scholarship; The order of the Commissioner is welcome
Representational Image
Ajwa Travels

മലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നതില്‍ സംഭവിച്ച വീഴ്‌ചക്കെതിരെ ഭിന്നശേഷി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സ്വാഗതം ചെയ്‌തു.

ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പ് തുക അവരുടെ അവകാശമാണെന്നും അതില്‍ വീഴ്‌ചവരുത്തരുതെന്നും 15 ദിവസത്തിനുള്ളില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് മുടങ്ങിയ സ്‌കോളര്‍ഷിപ്പ് തുക കുടിശിക സഹിതം വിതരണം ചെയ്യാനുമാണ് ഉത്തരവ്.

ഭിന്നശേഷി വിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ വരുത്തിയ വീഴ്‌ചക്കെതിരെയാണ് ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. വിവിധ തരം ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും ലഭിക്കുന്നില്ല എന്ന പരാതി രക്ഷിതാക്കളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടായിരുന്നു.

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡും ഇന്‍ക്ളൂസീവ് പാരന്റ്സ് അസോസിയേഷനും കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സിആര്‍സിയും സംയുക്‌തമായി നടത്തിയ ബോധവൽകരണ പദ്ധതിയുടെ ഉൽഘാടന ചടങ്ങില്‍ വെച്ച് ഈ വിഷയം ഭിന്നശേഷി സംസ്‌ഥാന കമ്മീഷണര്‍ പഞ്ചാപകേശന്റെ ശ്രദ്ധയില്‍ പെടുത്തുകയായായിരുന്നു. ഇതിനെ തുടർന്നുള്ള നടപടികളാണ് ഭിന്നശേഷി കമ്മീഷണറുടെ പുതിയ ഉത്തരവിന് കാരണമായത്.

Disability Scholarship; The order of the Commissioner is welcome
Representational Image

കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടതോടെ പഠനവും തെറാപ്പികളും മുടങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തത് കൂടുതല്‍ പ്രയാസമാണ് സൃഷ്‌ടിച്ചത്‌. കുട്ടികളുടെ അവസ്‌ഥയനുസരിച്ച് വിവിധ സ്ളാബുകളിലായി പഠനോപകരണം, യൂണിഫോം, യാത്ര, വിനോദയാത്ര തുടങ്ങിവക്കാണ് ത്രിതല സംവിധാനത്തില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്.

വിവിധ കാരണങ്ങള്‍ കൊണ്ട് പല തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ നിന്നും പൂര്‍ണമായും സ്‌കോളര്‍ഷിപ്പ് കിട്ടാത്ത സാഹചര്യമാണ് കുറെ വര്‍ഷങ്ങളായിട്ടുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ സ്‌കോളര്‍ഷിപ്പ് തുക അവരുടെ അര്‍ഹമായ അവകാശമാണെന്നും അതില്‍ വീഴ്‌ചവരുത്താനിടവരാതെ നല്‍കേണ്ടത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണെന്നും ഉത്തരവില്‍ വ്യക്‌തമായി പറയുന്നു.

 Disability Scholarship; The order of the Commissioner is welcomeഉത്തരവ് ഇറങ്ങി 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് തുക അനുവദിക്കാനും 15 ദിവസത്തിനുള്ളില്‍ കുട്ടികള്‍ക്ക് മുടങ്ങിയ സ്‌കോളര്‍ഷിപ്പ് തുക 2020-21 വര്‍ഷത്തെ കുടിശിക സഹിതം വിതരണം ചെയ്യാനുമാണ് ഉത്തരവ്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അസ്‌റത്ത്, മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ എ മൊയ്‌തീകുട്ടി, പ്രിന്‍സിപ്പള്‍ വിമല എ, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉത്തരവിനെ സ്വാഗതം ചെയ്‌തു.

Most Read: ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE