‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്‌ഥാനങ്ങളോട് കേന്ദ്രം

By Staff Reporter, Malabar News
IT-ACT-SECTION 66A
Ajwa Travels

ന്യൂഡെൽഹി: ‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നിർദ്ദേശം. പോലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്.

സാമൂഹിക മാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്‌റ്റ് ചെയ്‌താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു ‘66 എ‘ നിയമം. ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരുമാണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. രാജ്യത്താകെ ഏകദേശം 800ൽ അധികം കേസുകൾ വിവാദ നിയമത്തിന്റെ പരിധിയിൽ സ്വീകരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകകൾ.

Read Also: തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE