കർഷകരെ അടിമകളാക്കാൻ ​ഗൂഢാലോചന; രൺദീപ് സിം​ഗ് സുർജേവാല

By Desk Reporter, Malabar News
randeep-singh-surjewala_2020-Sep-27
Ajwa Travels

ബെം​ഗളൂരു: നരേന്ദ്ര മോദി സർക്കാരും യെദ്യൂരപ്പ സർക്കാരും കർഷകരുടെ ജീവിതവും ഉപജീവനവും കവർന്നെടുക്കുകയാണെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല. ട്വിറ്ററിൽ നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇട്ട ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

“മോദി, യെദ്യൂരപ്പ സർക്കാരുകൾ നമ്മുടെ കർഷകരുടെ ജീവിതവും ഉപജീവനവും തട്ടിയെടുക്കുന്നു. നമ്മുടെ കർഷകരെ അടിമകളാക്കാനുള്ള ​ഗൂഢാലോചനയുടെ തെളിവാണ് ഭൂപരിഷ്‌കരണ നിയമത്തിലെയും എപിഎംസി നിയമത്തിലെയും ഭേദഗതികൾ. കർഷക സംഘടനകൾ നാളെ നടത്തുന്ന ബന്ദിന് കർണാടക കോൺഗ്രസ് പിന്തുണ നൽകുന്നു,”- രൺദീപ് സിം​ഗ് സുർജേവാല ട്വീറ്റ് ചെയ്‌തു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയും കർണാടക നിയമസഭ ഇന്നലെ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച് കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം സംഘടനകളുടെ കൂട്ടായ്‌മയായ ‘ഐക്യ ഹോരാട്ട’യാണ് നാളെ കർണാടകയിൽ ബന്ദിന് ആഹ്വാനം നൽകിയത്. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. കർഷകരല്ലാത്തവർക്കും കൃഷിഭൂമി വാങ്ങാൻ അനുവദിക്കുന്നതാണ് കർണാടക നിയമസഭ ഇന്നലെ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം.

Kerala News: ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ 

ബന്ദിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല നാളെ നടത്താനിരുന്ന പിജി അവസാനവർഷ പരീക്ഷ ഒക്ടോബർ അഞ്ചിലേക്കും ഡിഗ്രി പരീക്ഷ ആറിലേക്കും മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE