മന്ത്രിയുടെ കർശന നിർദ്ദേശം; ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തിൽ ടെസ്‌റ്റിന് എത്താൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

By Trainee Reporter, Malabar News
ganesh kumar
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുടങ്ങികിടക്കുന്ന ഡ്രൈവിങ് ടെസ്‌റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഗതാഗത മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം വകവെക്കാതെ ഇന്ന് മുതൽ ടെസ്‌റ്റ് നടത്താനാണ് തീരുമാനം.

തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തിൽ ടെസ്‌റ്റിന് എത്താൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. വാഹനങ്ങൾ വാടകയ്‌ക്ക് എടുത്തും ടെസ്‌റ്റ് നടത്തും. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാം. സർക്കാർ സ്‌ഥലങ്ങളിൽ ടെസ്‌റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ടെസ്‌റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ.

ടെസ്‌റ്റിന് എത്തുന്നവരെയും എംവിഡി ഉദ്യോഗസ്‌ഥരെയും തടയുമെന്ന് സംയുക്‌ത സമരസമിതി അറിയിച്ചു. ഇരുകൂട്ടരും നിലപാട് കടുപ്പിച്ചതോടെ ഇന്ന് ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രങ്ങളിൽ സംഘർഷത്തിന് സാധ്യതയുണ്ട്. ഇന്നലെയും ഡ്രൈവിങ് ടെസ്‌റ്റുകൾ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു. കാസർഗോഡ്
പായ വിരിച്ചു റോഡിൽ കിടന്നായിരുന്നു പ്രതിഷേധം. കാഞ്ഞങ്ങാട് സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചിരുന്നു.

Most Read| എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE