ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ

By Desk Reporter, Malabar News
Bhagyalakshmi,-KK-Shailaja_2020-Sep-27
Ajwa Travels

തിരുവനന്തപുരം: ഡോ. വിജയ് പി.നായർ എന്ന പേരിൽ യുട്യൂബിൽ ആഭാസ ടോക് വീഡിയോകൾ ചെയ്യുന്ന വ്യക്തിയെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് അരോഗ്യമന്ത്രി കെകെ ശൈലജ. സ്‌ത്രീകളെ അപമാനിച്ചയാൾക്കെതിരെ ഉള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അതിനായി അവർ തെരഞ്ഞെടുത്ത മാർഗത്തെ കുറിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

ഭാഗ്യലക്ഷ്‌മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാർഗമൊക്കെ നമുക്ക് പിന്നീട് ചർച്ച ചെയ്യാം. പക്ഷെ ആ മനുഷ്യൻ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിർത്താൻ സ്‌ത്രീ-പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം,”- കെകെ ശൈലജ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഫെമിനിസ്റ്റുകളെയും സ്‌ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഇയാളെ പ്രശസ്‌ത ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെയും ആക്‌റ്റിവിസ്‌റ്റ് ദിയ സനയുടെയും നേതൃത്വത്തിൽ ഒരു സംഘം സ്‌ത്രീകൾ, പ്രതിഷേധമെന്ന പേരിൽ കരിയോയിൽ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്‌തത്. നിയമം കയ്യിലെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ഇയാളുടെ മുറിയിൽ എത്തി ഇവർ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.

Related News:  യൂടൂബില്‍ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ

അതേസമയം, സംഭവത്തിൽ ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബർ വിജയ് പി. നായരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറിയെന്നും കയ്യേറ്റം ചെയ്‌തുവെന്നും പരാതിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഭാഗ്യലക്ഷ്‌മി ,ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ തുടങ്ങിയവർക്കെതിരെ തമ്പാനൂർ പോലീസ് കേസെടുത്തത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Also Read:  എസ്.പി.ബിക്ക് സ്‌മാരകം നിർമ്മിക്കും; മകൻ എസ്.പി ചരൺ

എന്നാൽ, കേസ് എടുത്തതിൽ യാതൊരു വിഷമവും ഇല്ലെന്ന് ഭാഗ്യലക്ഷ്‍മി പ്രതികരിച്ചു. ചെയ്‌ത പ്രവൃത്തിയിൽ പൂർണ സംതൃപ്‌തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്‌തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE