കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗിയെ കെട്ടിടത്തിൽനിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്‌ദുള്‍ അസീസ് (75) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ 25നാണ് കോവിഡ് ബാധിതനായ അബ്‌ദുള്‍ അസീസിനെ ചികിൽസക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ശ്വാസകോശ ക്യാൻസർ ബാധിതൻ കൂടിയായിരുന്നു.
അതേസമയം ഇയാള്‍ ഫയർ എക്‌സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നും സംശയമുണ്ട്. കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് അബ്‌ദുൾ അസീസ് താഴേക്ക് വീണത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
Malabar News: സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ