സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ

By Staff Reporter, Malabar News
gold smuggling-arrest
Representational Image
Ajwa Travels

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

സിഐഎസ്എഫ് ഉദ്യോഗസ്‌ഥരാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഇംഫാലില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോകാനായിരുന്നു മൊഹമ്മദ് എത്തിയത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Malabar News: തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE