കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. തൂവക്കുന്ന് എലീസിയം ലൈബ്രറിയിൽ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് പരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പോയ സമയത്തായിരുന്നു ആത്മഹത്യ.
Malabar News: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്







































