ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ ദിവസവും 60,000 ൽ താഴെയാണ് കോവിഡ് ബാധിതര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,366 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 77,61,312 ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 690 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,17,306 ആയി ഉയര്‍ന്നു.
രോഗ ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവിനോടൊപ്പം തന്നെ രോഗ മുക്തി നേടുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ മുക്തരായ ആളുകളുടെ എണ്ണം 73,979 ആണ്. രോഗ മുക്തരായ ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധന ആശങ്ക കുറക്കുന്നതിന് കാരണമാകുന്നുണ്ട്. രോഗമുക്തി കൂടിയതോടെ രാജ്യത്ത് നിലവില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ താഴെ എത്തി. 6,95,509 ആളുകളാണ് നിലവില്‍ രാജ്യത്ത് ചികിൽസയില്‍ കഴിയുന്നത്. കൂടാതെ രാജ്യത്തെ രോഗ മുക്തിനിരക്ക് 89.53 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്.
Read also : അവയവങ്ങൾ വിൽപനക്ക്; കച്ചവടം മുടക്കാൻ ക്രൈം ബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു







































