പാലക്കാട് : കോവിഡ് വ്യാപനം പാലക്കാട് ജില്ലയുടെ നഗര പ്രദേശങ്ങളില്‍ രൂക്ഷമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. പാലക്കാട് നഗരസഭ പരിധിയിലാണ് വ്യാപനം ഏറ്റവും കൂടുതല്‍. ഒറ്റപ്പാലത്തും രോഗവ്യാപനം വര്‍ധിക്കുന്നുണ്ട്. ജനത്തിരക്ക് കൂടിയ സ്ഥലങ്ങളിലാണ് കൂടുതല്‍ രോഗ വ്യാപനം ഉണ്ടാകുന്നത്. പാലക്കാട് നഗരസഭയില്‍ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. രോഗവ്യാപനം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പട്ടാമ്പി പ്രദേശത്ത് രോഗവ്യാപനത്തില്‍ കുറവ് ഉണ്ടായെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയം ആയിട്ടില്ല. ഒപ്പം തന്നെ പുതുനഗരത്തിലും കൊടുവായൂരിലും രോഗവ്യാപന തോത് നേരിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ സിവില്‍ സ്റ്റേഷനില്‍ ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്ക് വിമുഖത തുടരുകയാണ്. ശാരീരിക അകലം പാലിക്കാതെയും, മാസ്ക് ധരിക്കാതെയും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുമ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നുണ്ട്.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും മാര്‍ക്കറ്റുകളിലും സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണം പാളിതുടങ്ങി. ജില്ലാ ആശുപത്രിക്ക് പരിസരത്തും അകത്തും തിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്.
Read also : കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്ഥിതി ഗുരുതരം







































