കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം

By Desk Reporter, Malabar News
Malappuram Covid Situation_Malabar News
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം. ഇത് മലപ്പുറം ജില്ലയിൽ 31.6 ശതമാനമാണെന്നത് ഗുരുതര സൂചനയാണ്. ദേശീയ ശരാശരി 1006 ആണ്.

അതേസമയം, കോഴിക്കോട്, എറണാകുളം, കാസർകോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ശരാശരി കുറഞ്ഞത് ആശ്വാസമാണ്. കഴിഞ്ഞ ഒരാഴ്‌ച മാത്രം 158 പേർക്ക് ജീവൻ പൊലിഞ്ഞു. അതേസമയം പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനത്തിൽ ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയിട്ടില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

രോഗവാഹകരുടെ എണ്ണം കൂടുന്നത് മരണനിരക്ക് കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രതിരോധ ശേഷി കൂടുതലുള്ളവർക്കും മറ്റു ഗുരുതര രോഗം ഇല്ലാത്തവരിലും കോവിഡ് പ്രകടമായില്ലങ്കിലും ഇവർ രോഗവാഹകരാണ്. പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരിലും രോഗം എത്തിക്കാനും അത് വഴി അവർക്ക് സങ്കീർണ്ണ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും രോഗവാഹകർക്ക് സാധിക്കും.

Most Read: ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE