പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിലും പൊതു കേന്ദ്രങ്ങളും എത്തി ആന്റിജൻ ടെസ്‌റ്റ് നടത്തുന്ന പദ്ധതിയാണിത്.

ആദ്യ ദിവസം ബസ് സ്‌റ്റാൻഡ്‌ പരിസരം, കൊല്ലപ്പടി, കുണ്ടുകടവ് ജങ്ഷൻ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 103 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ രണ്ട് പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി, പോലീസ്, ട്രോമാകെയർ വളണ്ടിയർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നഗരസഭ സഞ്ചരിക്കുന്ന ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കം കുറിച്ചത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം ജില്ല വീണ്ടും നാലായിരം കടന്നിരുന്നു. രോഗ വ്യാപനം കൂടുന്നത് തടയുന്നതിനായാണ് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. പൊന്നാനി നഗരസഭയുടെ മൊബൈൽ ടെസ്‌റ്റിങ്‌ യൂണിറ്റിന്റെ ഉൽഘാടനം  നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.

Read Also: മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE