മലപ്പുറം: ജില്ലയില്‍ ഇന്ന് 3,502 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധിതരിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാളും ഉൾപ്പെടും. 22.33 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,401 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല. ഇതര സംസ്‌ഥാങ്ങളില്‍ നിന്നെത്തിയ 63 പേര്‍ക്കും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് രോഗമുക്‌തി നേടിയത് 2,929 പേരാണ്. ഇതുവരെ 4,48,215 പേരാണ് മലപ്പുറം ജില്ലയിൽ കോവിഡിൽ നിന്നും മുക്‌തി നേടിയത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 72,165 പേരാണ്.
വിവിധ കേന്ദ്രങ്ങളിലായി 28,123 പേര്‍ ചികിൽസയില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 809 പേരും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 388 പേരും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ 133 പേരും ചികിൽസയിലുണ്ട്.
കൂടാതെ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 235 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. 1,977 പേർക്കാണ് ജില്ലയില്‍ ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
Malabar News: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ