മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%

By Staff Reporter, Malabar News
Covid-india-update
Representational Image
Ajwa Travels

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്‌തി നേടിയത്.

ഞായറാഴ്‌ച രോഗബാധ സ്‌ഥിരീകരിച്ചവരില്‍ 3,002 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 28 പേരുടെ രോഗഉറവിടം കണ്ടെത്താനായിട്ടില്ല.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 149 പേര്‍ക്കും രോഗബാധ റിപ്പോർട് ചെയ്‌തു.

നിലവിൽ 76,698 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചികിൽസയിൽ ഉള്ളത് 30,842 പേരാണ്.

കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 786 പേരും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 389 പേരും കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിൽ 113 പേരുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 182 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 2,023 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

Malabar News: കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE