കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

By Staff Reporter, Malabar News
Covid-kasargod
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. ഇന്ന് 3548 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്.

സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ സ്‌ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്‌ചാത്തലത്തിലാണ് തീരുമാനം.

സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗ ലക്ഷണങ്ങളുള്ള വ്യക്‌തികള്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്.

ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്‌ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

സംസ്‌ഥാനത്ത് ഇന്ന് 29,836 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഇന്ന് 3000ത്തിന് മുകളില്‍ രോഗബാധ റിപ്പോര്‍ട് ചെയ്‌തത്‌.

Malabar News: കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE