കാസർഗോഡ്: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 22,842 പേർ. 48 സർക്കാർ കേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലുമായി 58 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 10,59,720 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 7,52,833 പേർ ഒന്നാം ഡോസ് വാക്‌സിനും 3,06,887 പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു. 5,16,304 പുരുഷൻമാരും 5,43,192 സ്‌ത്രീകളും വാക്‌സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള 2,88,260 പേർ വാക്‌സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 3,80,519 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 3,90,941 പേർ വാക്‌സിനേഷൻ നടത്തി.
അതേസമയം, ജില്ലയിൽ ഇന്ന് 619 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 598 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 419 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്.
Most Read: വയനാട്ടിൽ എം വേലായുധൻ സ്‌മാരക ലൈബ്രറിയുടെ ഉൽഘാടനം 28ന്