കോവിഡ്; മലപ്പുറത്ത് നാലായിരം കടന്ന് പ്രതിദിന രോഗികള്‍

By Staff Reporter, Malabar News
covid-malappuram-update
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 4037 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം.

കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു മലപ്പുറത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറത്തിന് പുറമെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. തൃശൂര്‍- 2623, കോഴിക്കോട്- 2397, എറണാകുളം- 2352, പാലക്കാട്- 2115 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലായ ജില്ലകള്‍.

അതേസമയം സംസ്‌ഥാനത്ത് ഇന്ന് 22,129 പേര്‍ക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,79,130 ആണ്. 13,415 പേർ രോഗമുക്‌തി നേടിയപ്പോൾ ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 156 പേർക്കാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 12.35% ആണ്. 1,45,371 പേരാണ് നിലവിൽ ചികിൽസയിൽ ഉള്ളത്.

Malabar News: കോവാക്‌സിന് പകരം കോവിഷീൽഡ്‌; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE