കണ്ണൂർ: സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തുമണിക്ക് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക് തിയതി നിശ്‌ചയിക്കലാണ് പ്രധാന അജണ്ട. നാളെയാണ് ജില്ലാ കമ്മിറ്റി യോഗം നിശ്‌ചയിച്ചിരിക്കുന്നത്.
അടുത്ത മാസം രണ്ടാം വാരത്തോടെ ആരംഭിക്കാനിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ തീയതികൾ സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഡിസംബര്‍, ജനുവരി മാസങ്ങളിലാവും ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. കോവിഡ് സാഹചര്യത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചാകും യോഗങ്ങള്‍. സിപിഐഎം 23ആം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ച് നടത്താനും കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായിരുന്നു. ഏപ്രില്‍ രണ്ടാമത്തെ ആഴ്‌ചയാകും പാര്‍ട്ടി കോണ്‍ഗ്രസ്.
Read also: ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും