എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. ദിലീപ് കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും, കേസിനെ സ്വാധീനിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ.
കേസിനെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന വ്യവസ്‌ഥയിൽ 2017ലാണ് ദിലീപിന് നടിയെ ആക്രമിച്ച കേസിൽ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുന്നോട്ട് വച്ച ജാമ്യ വ്യവസ്‌ഥകളിൽ ലംഘനം ഉണ്ടായെന്നും, അതിനാൽ തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.
അതേസമയം കേസില്‍ മൊഴി നൽകാൻ സൈബർ ഹാക്കർ സായ് ശങ്കർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കർ പ്രത്യേക അന്വേഷണ സംഘത്തിനോട് ആവശ്യപെട്ടു. ദിലീപിന്റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചതായി സായ് ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വ്യക്‌തത വരുത്താൻ വേണ്ടിയാണ് സായ് ശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
Read also: ഗുജറാത്തിൽ വീണ്ടും വർഗീയ കലാപം; ഇഫ്‌താർ വിരുന്നിനിടെ കല്ലേറ്, സംഘർഷം