തൃശൂർ: കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേരെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് അറസ്റ്റിലായത്.
ചില്ലറ വിപണിയിൽ 5 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്.
ചരക്കുലോറിയിൽ കഞ്ചാവ് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷും സംഘവും വലയിലാക്കിയത്. മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
Most Read: ചാർജ് വർധന; തീരുമാനം ഉടൻ വേണമെന്ന് ബസ് ഉടമകൾ







































