ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു. കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടറിയേറ്റിലെത്തി.
സംസ്‌ഥാന സെക്രറ്റയായി കേരളത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വാസം കേന്ദ്ര സെക്രട്ടറിയേറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്‌റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ, 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്‌ഡി അനാരോഗ്യത്തെ തുടർന്ന് ഒഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്.
2022 വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തട്ടകം ഡെൽഹിയിലേക്ക് മാറി. ടിവി ചർച്ചകളിലും പാർലമെന്റിലും ശ്രദ്ധേയ സാന്നിധ്യമായി. 2007ലും 2013ലും തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി







































