ന്യൂഡെൽഹി: ഡെൽഹി നിസാമുദ്ദീനിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം നിർമാണത്തിലിരിക്കുന്ന ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ചുമരണം. മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഷരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂരയാണ് തകർന്നത്.
ദർഗയിലെ ഇമാം ഉൾപ്പടെ ഇരുപതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പത്തോളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഹുമയൂണിന്റെ ശവകുടീരത്തോട് ചേർന്നല്ല അപകടം നടന്നതെന്ന് പുരാവസ്‌തു വകുപ്പ് വിഭാഗത്തിലെ ഉന്നതർ വിശദീകരിച്ചു.
Most Read| മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം