കണ്ണൂർ: കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളേജിൽ എത്തിയതിന് പിന്നാലെ പത്തരയോടെയാണ് അൽഫോൻസ ക്ളാസിൽ കുഴഞ്ഞുവീണത്.
ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.
Most Read| ശബരിമല സ്വർണപ്പാളി വിവാദം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി