ആലപ്പുഴ: ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹരജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാരനായ കെസി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.
ലോകസ്ഭാ തിരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു പരാതി. രാജസ്‌ഥാനിലെ മുന്‍ മന്ത്രി ഷിഷ് റാം ഓംലയുടെ സഹായത്തോടെ കരിമണല്‍ ഖനനത്തിലൂടെ കെസി വേണുഗോപാല്‍ വന്‍ അഴിമതി നടത്തിയെന്നായിരുന്നു ശോഭയുടെ ആരോപണം. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായിരുന്ന ശോഭ അവകാശപ്പെട്ടു. ഇതിനെതിരെയാണ് കെ.സി മാനനഷ്‍ടക്കേസുമായി കോടതിയെ സമീപിച്ചത്.
സത്യത്തിന്റെ കണിക പോലുമില്ലാത്ത അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെസി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാദ്ധ്യമത്തിന് അഭിമുഖം നല്‍കിയതെന്ന് ഹരജിയിൽ പറയുന്നു.
പൊതുസമൂഹത്തില്‍ വ്യക്‌തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്‍ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ പച്ചനുണ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്‌ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹരജി ഫയല്‍ ചെയ്‌തത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ നേരത്തെ കെസി വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ. കെ ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെസി വേണുഗോപാല്‍ ഹരജി ഫയല്‍ ചെയ്‌തത്.
MOST READ | സായി ഗ്രാം ചെയർമാൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു






































