ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നതിനെ തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്‌ചാപരിധി കുറവായതിനെ തുടർന്ന് ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. 300ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.
എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ളൈറ്റ് സ്‌റ്റാറ്റസ് നോക്കിയ ശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടാവൂ എന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ ആറുമണിക്ക് ദേശീയ തലസ്‌ഥാനത്തെ വായുഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്‌സ്-എക്യുഐ) 456 ആയിരുന്നു.
ഈ സീസണിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ എക്യുഐ ആയിരുന്നു അത്. ഞായറാഴ്‌ചത്തെ എക്യുഐ 461 ആയിരുന്നു. ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം അളക്കുന്ന 40 സ്‌റ്റേഷനുകളിൽ 38 എണ്ണത്തിലും എക്യുഐ ‘അതീവ ഗുരുതരം’ ആയിരുന്നു. രണ്ട് സ്‌റ്റേഷനുകളിൽ ‘വളരെ മോശം’ എന്ന അവസ്‌ഥയിലും. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡെൽഹിയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































