ചാരപ്രവർത്തനം; ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്‌ഥാനിലേക്ക് അയച്ച യുവാവ് അറസ്‌റ്റിൽ

ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്‌ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വിവരം ഡെൽഹി പോലീസിന് ലഭിച്ചിരുന്നു.

By Senior Reporter, Malabar News
Virtual Arrest Scam
Representational Image
Ajwa Travels

ന്യൂഡെൽഹി: ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക്‌ എത്തിച്ചുനൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്‌റ്റിൽ. 34-കാരനായ കാസിമിനെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഇയാൾ 2024 ഓഗസ്‌റ്റിലും 2025 മാർച്ചിലും പാക്കിസ്‌ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഇയാൾ പാക്കിസ്‌ഥാൻ ചാര ഏജൻസിയായ ഇന്റർ- സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയതായും സംശയിക്കുന്നുണ്ടെന്ന് ഡെൽഹി പോലീസ് പറഞ്ഞു.

ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്‌ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതാണ്. ഇന്ത്യൻ പൗരൻമാരുടെ സഹായത്തോടെ മാത്രമേ ഇത് അതിർത്തിക്കപ്പുറത്തേക്ക് കടത്താനാകൂവെന്നും പോലീസ് പറഞ്ഞു. കാസിമിനെ റിമാൻഡ് ചെയ്‌തിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുകയാണ്.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE