ന്യൂഡെല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. സുരക്ഷാ ഏജന്‍സിയായ ദ്രുതകര്‍മ്മ സേന (ആര്‍എഎഫ്) കലാപം പടരാതിരിക്കാന്‍ നടപടികള്‍ എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
सर्वत्र शांति ही आधार है,
सिद्ध किया हर बार है,
शांति के दूत है हम,
संदेश हमारा प्यार है।#RapidActionForce celebrates its #28thAnniversary at GC Gurugram campus. Sh. Nityanand Rai, Hon’ble MOS for Home Affairs graced the occasion as Chief Guest#RAF #CRPF #पहरेदार वतन के pic.twitter.com/POGhoCogug— RAPID ACTION FORCE(CRPF) (@RAFCRPF) October 7, 2020
ആര്‍എഎഫിന്റെ 28ആം വാര്‍ഷിക ദിനത്തില്‍ ഗുരുഗ്രാമില്‍ വെച്ച് നടന്ന ചടങ്ങില്‍ സൈനികരെ അഭിസംബോധന ചെയ്‌തു സംസാരിക്കയായിരുന്നു നിത്യാനന്ദ് റായ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കലാപം പൊട്ടിപുറപ്പെട്ടതോടെ ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിരുന്നു. ഇവരുടെ നടപടികള്‍ കലാപത്തിന്റെ കാഠിന്യം കുറക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു.
Read Also: മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്