കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുകയായിരുന്നു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകരും സ്വാശ്രയ സംഘങ്ങളും വിവിധ സംഘടനകളും ഇറക്കിയ നെല്‍കൃഷിയാണ് നശിച്ചവയില്‍ ഭൂരിഭാഗവും. മാങ്ങാട്ടിടം ആമ്പിലാട്ട് മാത്രം പത്ത് ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി നശിക്കുകയുണ്ടായി. വിളവെടുക്കാന്‍ പാകമായ നെല്ല് വെള്ളത്തില്‍ മുങ്ങിയതോടൊപ്പം പ്രാവുകള്‍ കൂട്ടമായെത്തി നെല്ല് നശിപ്പിക്കുന്നുമുണ്ട് ഇവിടെ.
Read Also: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും







































