ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിസിഎയിലെ (വ്യോമയാന ഡയറക്ടറേറ്റ് ജനറൽ) നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഇവർ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്.
ഡെപ്യൂട്ടി ചീഫ് ഫ്ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ സീമ ജാംനാനി, ഫ്ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ പൊഖ്റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകുന്നത്.
ഡിജിസിഎയുടെ വീഴ്ച പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു പറഞ്ഞിരുന്നു. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പാക്കിയത്. ഡിജിസിഎയുടെ വീഴ്ച പ്രത്യേകം പരിശോധിക്കും. ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദ്ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Most Read| മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി





































