ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ

പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്‌ഥ സിജിസിഎ നടപ്പാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
IndiGo with more services between India and Oman
Ajwa Travels

ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്‌ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്‌ഥ സിജിസിഎ നടപ്പാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്‌കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡെൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.

ഡെൽഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ സർവീസുകൾ പൂർണമായി നിലയ്‌ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡെൽഹിയിൽ മാത്രം 225-ലധികം സർവീസുകളാണ് റദ്ദാക്കിയത്. സമാനമായ രീതിയിൽ രാജ്യത്തെമ്പാടും 600-ഓളം വിമാനങ്ങൾ ഇന്ന് റദ്ദാക്കിയിരുന്നു.

പാർലമെന്റിൽ ഈ വിഷയം ചർച്ചയാവുകയും ശക്‌തമായ പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശമാണ് പിൻവലിക്കപ്പെട്ടത്. നവംബർ ഒന്ന് മുതലായിരുന്നു ഈ ചട്ടം ബാധകമാക്കിയത്. പിൻവലിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. സർവീസുകൾ പൂർണ സ്‌ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം വേണ്ടിവന്നേക്കും.

Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE