പാരിസ്: പി എസ് ജി യുടെ അര്‍ജന്റീനന്‍ താരം ഡി മരിയക്ക് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മാര്‍സിലെയക്കെതിരായ മല്‍സരത്തില്‍ അവരുടെ താരത്തിന് നേരെ തുപ്പിയതാണ് ഡി മരിയക്ക് വിനയായത്.
മാര്‍സിലെയക്കെതിരായ മത്സരത്തില്‍ നടന്ന കയ്യാങ്കളിക്കിടെയാണ് മരിയ തുപ്പിയത്. കോവിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമാണ്. ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ അധികൃതരാണ് താരത്തെ വിലക്കിയത്.
Read Also: കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്
കോവിഡ് മാറി തിരിച്ചെത്തിയ ഡി മരിയയുടെ ആദ്യ മത്സരം കൂടിയായിരുന്നു മാര്‍സിലെക്കെതിരെ നടന്നത്. ഇതിന് പുറമെ ആല്‍വരോ ഗോണ്‍സാലസിനെ ഇതേ മത്സരത്തില്‍ കൈയ്യേറ്റം ചെയ്‌തതിന് നെയ്‌മറിന് രണ്ട് മത്സരത്തിലും ഗോണ്‍സാലസിന് ആറ് മത്സരത്തിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ സ്‌ക്വാഡിലും ഡി മരിയയെ ഉള്‍പ്പെട്ടില്ല. താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം കോച്ച് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പരിക്കിനെ തുടര്‍ന്ന് സിറ്റി താരം സെര്‍ജിയോ അഗ്വേറയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


































