വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്

By Staff Reporter, Malabar News
kerala image_malabar news
K M Abhijith
Ajwa Travels

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. ഇയാള്‍ വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന് പോത്തന്‍കോട് പഞ്ചായത്ത് പരാതി നല്‍കുന്നത്. കെ.എം അബിയെന്ന പേരില്‍ മറ്റൊരു കെ എസ് യു നേതാവിന്റെ വീട്ടുവിലാസത്തില്‍ എത്തി പരിശോധന നടത്തിയെന്നും കോവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പരാതി.

ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്‌ട്, എന്നിവ ചുമത്തിയാണ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അഭിജിത്തിനെ പോത്തന്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു എന്നും വ്യാജപേരും വിലാസവും നല്‍കാന്‍ ഒത്താശ ചെയ്‌ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടക്കുമെന്നും നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പരാതി നിഷേധിച്ച് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്നെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണമാണ്‌ പ്രചരിക്കുന്നതെന്നും പരിശോധനക്ക് എത്തിയത് സഹ ഭാരവാഹിയോടൊപ്പം ആണെന്നും അഭിജിത്ത് പോസ്റ്റില്‍ വ്യക്തമാക്കി. കൂടാതെ കോവഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും അഭിജിത്ത് പ്രതികരിച്ചു.

Related News: വിശദീകരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE