മലപ്പുറം : ജില്ലയുടെ പല ഭാഗങ്ങളിൽ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ആശുപത്രികളിലും, ലാബുകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ പരിശോധനക്ക് ഈടാക്കുന്നതെന്നും, കൂടാതെ പരിശോധന ഫലങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതില്‍ തെറ്റുകള്‍ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അധികൃതര്‍ തീരുമാനിച്ചു.
ജില്ലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി, പാണ്ടിക്കാട് എന്നീ സ്ഥലങ്ങളിലെ 12 ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ പാണ്ടിക്കാട് ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് അധിക തുക ഈടാക്കിയതിനെ തുടര്‍ന്ന് 25,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ ലീഗല്‍ മെട്രോളജി എന്നിവയിലെ അംഗങ്ങള്‍ ചേര്‍ന്ന സ്പെഷ്യൽ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി.നിഷിത്, ഡ്രഗ്സ് ഇൻസ്പെക്ടർ ആര്.അരുണ്‍ കുമാര്‍, സെയില്‍ ടാക്സ് ഓഫിസറായ ബി.കെ.സൂരജ്, എം.പി.രാജേഷ്, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടർ ആര്.എസ്.രജ്ഞിത്ത് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Read also : 8 മാസത്തിന് ശേഷം കോഴിക്കോട് ബീച്ച് തുറന്നു; സന്ദര്‍ശകര്‍ എത്തിത്തുടങ്ങി









































