കുന്നംകുളം: ഗാർഹിക പീഡന കേസിൽ യുവാവ് പോലീസ് പിടിയിലായി. മലയാറ്റൂർ സ്വദേശിയായ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെയാണ് (33) കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂർ കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ 70 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷം രൂപയും വിശ്വാസ വഞ്ചനയിലൂടെ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇയാൾ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
കുന്നംകുളം സിഐ കെജി സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ഇ ബാബു, എഎസ്ഐമാരായ ഗോകുലൻ, വിൻസെന്റ്, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, സുജിത്, അജീഷ് കുര്യൻ തുടങ്ങിയവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Read also: പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും







































