സോൾ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര, താരിഫ് യുദ്ധം തുടരുന്നതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ദക്ഷിണകൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേഷൻ) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. വിശദമായ ചർച്ചകൾ ഇന്ന് നടക്കും.
ആറുവർഷത്തിന് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. തീരുവ വിഷയത്തിൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ചൈനയുമായി വ്യാപാര കരാർ ഒപ്പിടുമെന്ന സൂചന ട്രംപ് നൽകി. ചൈനയുമായി ദീർഘകാലത്തേക്ക് അതിഗംഭീരമായ ബന്ധമുണ്ടാകുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്ന് ഷി ജിൻപിങ്ങും പ്രതികരിച്ചു. ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികൾക്ക് വിൽക്കുന്നതും പ്രധാന ചർച്ചയാകും. ചൈനയിൽ നിന്നുള്ള അപൂർവ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസിൽ നിന്നുള്ള സെമി കണ്ടക്ടർ ചിപ്പ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം






































