മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ

റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. അതേസമയം, ആരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് വ്യക്‌തമല്ല.

By Senior Reporter, Malabar News
Drone strike on russia
Representational Image
Ajwa Travels

മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്‌ചയാണ്‌ മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത് ഉൾപ്പടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂനിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, ആരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് വ്യക്‌തമല്ല. മോസ്‌കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായും, വിദഗ്‌ധർ തകർന്നുവീണ ഭാഗങ്ങൾ പരിശോധിച്ച് വരികയാണെന്നും മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു.

മോസ്‌കോയുടെ കിഴക്കും ഇഷെവ്‌സ്‌ക്, നിഷ്‌നി നോൽവ്‌ഗോറോഡ്, സമര, പെൻസ, ടംംബോവ്, ഉലിയാനോവ്‌സ്‌ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചിരിക്കുന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ടുകൾ.

Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE