ദോഹ: വാട്‍സാപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയതിനും ലഹരിമരുന്ന് കൈവശം വെച്ചതിനും പ്രവാസിക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് ദോഹ ക്രിമിനൽ കോടതി. രണ്ട് ലക്ഷം റിയാൽ പിഴയടക്കാനും ഇതിന് പുറമേ തടവുകാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിൽ 32 പാക്കറ്റ് ഹാഷിഷും നാഡീവേദനക്ക് ചികിൽസിക്കാൻ ഉപയോഗിക്കുന്ന 70 ഗുളികകളും ഇയാളിൽ നിന്ന് സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തിരുന്നു. അപകടകരമായ സൈക്കോ ആക്റ്റീവ് വിഭാഗത്തിൽ പെട്ട ഗുളികകളാണ് പ്രതി കൈവശം വെച്ചിരുന്നതെന്ന് സുരക്ഷാ വകുപ്പ് വ്യക്‌തമാക്കി.
Also Read: നിരോധനാജ്‌ഞ ലംഘനം; അഖിലേഷ് യാദവ് കസ്‌റ്റഡിയിൽ
ഖത്തറിന് പുറത്തുള്ള മയക്കുമരുന്ന് ഡീലറെ വാട്ട്‌സാപ്പിലൂടെ ബന്ധപ്പെട്ടായിരുന്നു ഇയാള്‍ രാജ്യത്ത് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. വിദേശത്തുള്ള വ്യാപാരി ഖത്തറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച സ്‌ഥലം ലൊക്കേഷന്‍ മാപ്പ് ഉപയോഗിച്ച് വാട്‍സാപ്പിലൂടെ ഇയാള്‍ക്ക് അയച്ചുകൊടുക്കും. തുടര്‍ന്ന് പ്രതി അവിടെയെത്തി മയക്കുമരുന്ന് കണ്ടെത്തുകയും വാട്ട്‌സാപ്പ് വഴി തന്നെ ഇത് വില്‍പന നടത്തുകയുമാണ് ചെയ്‌തിരുന്നത്.